Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MlaFund

എം​എ​ൽ​എ ഫ​ണ്ട് ഇ​റ​ക്കും, കെ​എ​സ്ആ​ർ​ടി​സി ഓ​ടും; മാ​സ്റ്റ​ർ പ്ലാ​നു​മാ​യി വി​ഡി​എ​സ് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ൻ എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് ബ​സു​ക​ൾ വ​രെ വാ​ങ്ങാ​നാ​ണ് അ​നു​മ​തി.

ബ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് സ​ർ​വീ​സു​ക​ളി​ൽ ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കു​ക. തു​ട​ർ​ന്ന് യാ​ത്രാ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ബ​സു​ക​ൾ വി​ന്യ​സി​ക്കു​ക. വാ​ങ്ങു​ന്ന ബ​സു​ക​ളു​ടെ ഇ​രി​പ്പി​ട​ശേ​ഷി, ബോ​ഡി ത​രം, ഇ​ന്ധ​ന വി​ഭാ​ഗം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​ർ സി​എം​ഡി​യു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണം.

എം​എ​ൽ​എ​മാ​രി​ൽ നി​ന്ന് ഫ​ണ്ട് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നി​കു​തി​യും ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ജും ഉ​ൾ​പ്പെ​ടെ ഒ​രു ബ​സി​ന് വ​രു​ന്ന ആ​കെ ചെ​ല​വ് വ്യ​ക്ത​മാ​ക്കു​ന്ന പ​ട്ടി​ക 30ന​കം കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റ​ണം.

തു​ട​ർ​ന്ന് ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള വി​ഹി​തം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള നി​ർ​ദേ​ശം ഒ​ക്ടോ​ബ​ർ 15ന​കം എം​എ​ൽ​എ​മാ​ർ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Latest News

Corehub Up